top of page

ആദ്യരാത്രിയിൽ പാൽകുടിച്ചു കിടന്നാൽ ഗർഭിണി ആകുമോ?

കെട്ടിപിടിച്ചാൽ കൊച്ചുണ്ടാകുമോ? ഇപ്പോൾ ഇത് കേൾക്കുന്ന നമുക്കൊക്കെ ചിരി വരുന്നുണ്ടാവും. പക്ഷെ 4,5 കൊല്ലം ഒക്കെ recap അടിച്ചാൽ നമ്മളും ഇങ്ങനെ ഒക്കെ വിചാരിച്ചിരുന്നു എന്ന് മനസ്സിലാവും. നമ്മളൊരു കൗമാര കാലഘട്ടം ഒക്കെ ആവുമ്പോ നമ്മളുടെ ചുറ്റുമുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കുകയും അതുപോലെ തന്നെ നമുക്ക് ഏറ്റവും അടുപ്പം ഉള്ളവരോട് ചോദിക്കുകയും ചെയ്യും. ആ ചോദിച്ചതാണ് നമ്മൾ ചെയ്ത തെറ്റ്. നമ്മുടെ future നെ തന്നെ mislead ചെയ്യാവുന്ന കാര്യങ്ങൾ ആർന്നു നമ്മൾ അന്ന് കേട്ടിരുന്നേ. അങ്ങനെയുള്ള നമുക്ക് പണ്ട് സെക്സിനെ പറ്റിയും masturbation നെ പറ്റിയും എന്തിന് പീരിയഡ്‌സ്നേ പറ്റിപോലും ഉണ്ടാരുന്ന മിത്തുകൾ നമുക്ക് നോക്കാം.ഈ തിരിഞ്ഞ് നോട്ടം നിങ്ങളെ ഗ്രഹാതുരത്വം ഉണ്ടാക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ഗുയ്സ്. 1. കെട്ടിപിടിച് ഉമ്മവെച്ചാൽ കൊച്ചു ഉണ്ടാവും. ഒരു ദിവസം ഹോസ്റ്റലിൽ ഫ്രണ്ട്‌സ് എല്ലരും കൂടി ഒരുമിച്ചിരുന്നപ്പോൾ അതിൽ ഒരാൾ പറഞ്ഞു പണ്ട് ആവൾ വിചാരിച്ചു വച്ചിരുന്നത് ഉമ്മ വെച്ചാൽ കൊച്ചു ഉണ്ടാകും എന്നാരുന്നു. അത് കേട്ട് അപ്പോൾ എല്ലാരും ചിരിച്ചു തള്ളിയെങ്കിലും പറഞ്ഞു പറഞ്ഞു വന്നപ്പോൾ എല്ലാവർക്കും ഇങ്ങനെ ഓരോ മിത്തുകൾ ഉണ്ടായിരുന്നു. അതിൽ ഒരാൾ പറഞ്ഞത് അമ്മ പറയുവാരുന്നു എന്നെ ഉരുളി കമഴ്ത്തി ഉണ്ടായത എന്ന്, അപ്പോൾ ഇവൾ ചോദിച്ചു എനിക്ക് കുഞ്ഞിനെ വേണോങ്കിൽ ഞാൻ എന്ത് ചെയ്യണം എന്ന്. അപ്പോൾ അമ്മ പറഞ്ഞു കൊടുത്തത് മോളും വലുതാവുമ്പോ പ്രാർത്ഥിക്കണം എന്നാണ്. എത്ര മനോഹരമായ ആചാരങ്ങൾ. അല്ല ഇപ്പോ ഇവിടെ ഒള്ളത് ഒള്ളത് പോലെ പറഞ്ഞു കൊടുത്ത ആർക്ക് എന്ത് നഷ്ടം വരാനാ. പിന്നെ വേറെ ഒരാൾ പറഞ്ഞത് ഫസ്റ്റ് നെറ്റിൽ പാൽ കുടിച്ചിട്ട് കിടന്നാ ഗർഭിണി ആവും എന്നാണെന്നു. അവൾ പറഞ്ഞതും ശെരിയ. നമ്മൾ അപ്പോൾ ടീവി ഇൽ കാണുന്നത് എന്താ. ആദിരാത്രിയിൽ രണ്ടുപേരും പാൽ കുടിക്കുന്നു, കിടക്കുന്നു, പിറ്റേന്ന് കൊച്ചു ഓടികളിക്കുന്നു. Wonderful..! വെറുതെ ആണും പെണ്ണും കൂടി ഒരുമിച്ചു കിടന്നാൽ കൊച്ചു ഉണ്ടാകും എന്ന് പേടിച് അനിയനെ പോലും കൂടെ കിടത്താതിരുന്ന അനുഭവം വരെ ഉണ്ടാരുന്നു. 2. എല്ലാവരുടെയും ബ്രെസ്റ്റിൽ നിന്ന് പാൽ വരും. ഇത് എനിക്ക് പേർസണൽ ആയി ഉണ്ടാരുന്ന ഒരു മിത്ത് ആരുന്നു. ഞാൻ ഒരു 10 വയസ്സൊക്കെ ഉണ്ടാർന്നപ്പോ വിചാരിച്ചത് എന്റെ ബ്രെസ്റ്റിൽ നിന്നും പാൽ വരും എന്നാരുന്നു. അമ്മ അനിയന് മാത്രമേ പാൽ കൊടുക്കുന്നുള്ളു എന്നോട് സ്നേഹമില്ലെന്ന് പറഞ്ഞു അമ്മയെ ഉരുളൻ കല്ലെടത് എറിഞ്ഞ ആളാണ് ഈ പറയുന്നത്. പിന്നേ 9 ക്ലാസ്സിൽ റിപ്രോഡക്ഷൻ പഠിച്ചപ്പോ ബ്രേസ്റ് ഫീഡിങ് പഠിച്ചപ്പോളാണ് വിവരം വെച്ചത്. 3. ആദ്യമായി menstruation ഉണ്ടായപോ ബ്ലഡ്‌ കാൻസർ ആണെന്ന് പേടിച്ചു. 7ക്ലാസ്സിൽ പഠിക്കുമ്പോളാണ് എന്റെ അനിയത്തിക്ക് പീരീഡ്സ് ആയത്. ആ സമയത്ത് റോഡിലൂടെ വന്നപ്പോളാണ് വൈറ്റ് യൂണിഫോമിൽ ചോരപ്പാട് കണ്ടത്. അവൾ ഓടി വീട്ടിൽ കയറി നോക്കിയപ്പോൾ പാന്റിൽ മൊത്തോം ചോര. വേറെ വല്ലതും വേണോ പിന്നെ. എനിക്ക് ബ്ലഡ്‌ കാൻസർ ആണേ എന്നും പറഞ്ഞു കരച്ചിലും തുടങ്ങി. പിന്നെ അമ്മ അത് എല്ലാവർക്കും വരുന്നതാണെന്ന് പറഞ്ഞപ്പലാണ് ഒന്ന് സമാധാനിച്ചേ. 4. പീരീഡ്സ് ടൈമിൽ അച്ചാറിൽ തൊട്ടാൽ കേടാവും. പീരീഡ്സുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും മിത്തുകൾ ഒന്നുമായില്ല നമ്മുടെ ഇടയിൽ ഉണ്ടാവുക. ഇതിൽ മുക്കാലും വീട്ടുകാർ പഠിപ്പിച്ചതാവും ഏന്മകജെ ഉറപ്പാണ്. ബെഡിൽ കിടക്കരുത്, പുറത്ത് ഇറങ്ങരുത്, അവിടെ തൊടരുത് ഇവിടെ തൊടരുത് ചില്ലറ ടോർചർ വല്ലതും ആണോ. ഇപ്പളും പീരീഡ്സ് ആയ കൊച്ചല്ലേ അതികം പുറത്ത് പോവണ്ട എന്ന് പറയുന്നവർ ഉണ്ട്. പീരീഡ്സ് തികച്ചും ഒരു ബയോളജിക്കൽ process ആണ്. അത് അതിന്റെ വഴിക്ക് പോട്ടെ നമുക്ക് നമ്മുടെ വഴിക്കും പോവാം. 5. ആദ്യമായി ലിംഗം ഉദ്ധരിച്ചപ്പോൾ. ആദ്യമായി ലിംഗം ഉദ്ധരിച്ചപ്പോൾ പേടിച് ഇനി ജീവിതം ഫുൾ ഇങ്ങനെ തന്നെ ഇരിക്കുമോ എന്ന് പേടിച്ചു കരഞ്ഞ ഒരു ഫ്രണ്ട് എന്നോട് എക്സ്പീരിയൻസ് ഷെയർ ചെയ്തത് ഇങ്ങനെയാണ്. ആദ്യമായി ലിംഗം ഉദ്ധരിച്ചപ്പോൾ പേടിച് അമ്മയോട് പറഞ്ഞപ്പോൾ നീ എന്താടാ അതിന് ചെയ്തത് എന്ന് ചോദിച്ചു പൊതിരെ തല്ലി എന്നാണ്. ഇങ്ങനെയുള്ള ഒരുപാട് മിത്തുകൾ ഇപ്പോളും നമ്മുടെ ഇടയിൽ ഉണ്ട്. ലോകത്തിലെ എല്ലാവരും തന്നെ ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോയിട്ടുണ്ടാരിക്കും. ഇതിലും interesting ആയിട്ടുള്ള കൂടുതൽ മിത്തുകൾ *നമുക്ക് part -2 ഇൽ* മനസിലാക്കാം.



I am Thapasya doing BA political science and a VVOX Evangelist. VVOX is a platform with a mission to eradicate sexual shame. Website www.vvox.in YouTube https://youtube.com/channel/UCNidPpOj0YTUpMlLP




9 views0 comments

Comments


bottom of page