എന്താണ് ഓർഗാസം? സെക്സ് ചെയ്യുന്നത് തന്നെ പാപമാണെന്ന് പറയുന്ന നമ്മുടെ നാട്ടിൽ എന്തോന്ന് ഓർഗാസം അല്ലെ.. ശെരിക്കും ഓർഗാസം എന്താന്ന് വെച്ചാൽ sexual ആക്ടിവിറ്റീസ് ചെയുമ്പോൾ അത് പാർട്ണർന്റെ കൂടെയോ അല്ലാതെയോ നമുക്ക് ഉണ്ടാവുന്ന ഒരു sexual ഫീലിംഗ്സ് ന്റെ പീക്ക് അവസ്ഥയാണ് ഓർഗാസം. Fully ഒരു പോസിറ്റീവും ഹാപ്പിയുമായിട്ടുള്ള ഫീലിംഗ് ആണിത്. ഈ പാവംപിടിച്ച ഓർഗാസത്തെയാണ് നാട്ടുകാർ ഛെ!!വൃത്തികേട് എന്ന് പറയണേ.... അപ്പോൾ നമ്മുക്ക് ഈ ഓർഗാസം എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. അതായത് രണ്ട് പേരുടെയും consent ഓട് കൂടി ചെയ്യുന്നതാണല്ലോ സെക്സ്.അപ്പോൾ നമ്മടെ ചുറ്റുപാടും ഒക്കെ ഓക്കേ ആണെന്ന് ബ്രെയിനിന് തോന്നുമ്പോൾ നമ്മുടെ ബ്രയിനും ഹാപ്പി ആവും. അപ്പോൾ പുള്ളിക്കാരൻ നമ്മടെ genital organs ഇലേക്ക് ഉള്ള ബ്ലഡ് ഫ്ലോ കൂട്ടും. ഹാർട്ട് ബീറ്റ് ഒക്കെ കൂടുന്നത് ഇത് കാരണമാണ്. ബ്രെയിൻ ഡോപമിൻ, ഓക്സിട്ടോസിൻ തുടങ്ങിയ ഹോർമോണുകൾ റിലീസ് ചെയ്യും. നമ്മുടെ ബ്രെയിൻ ഹാപ്പി ആവുമ്പോൾ നമ്മളും ഹാപ്പി ആവും. കാരണം ഈ രണ്ട് ഹോർമോൺസും ഹാപ്പി ഹോർമോൺസ് ആണല്ലോ.. അങ്ങനെ ഈ ഹാപ്പിനെസ്സ് ഒരു പീക്ക് മൊമെന്റിൽ എത്തുന്നതാണ് ഓർഗാസം. പിന്നെ ഈ ഓർഗാസം ഇങ്ങനെ വരൂ ഇങ്ങനേ വരാവു അങ്ങനൊന്നുമില്ല. അതൊക്കെ ഓരോരുത്തരെ ആശ്രയിച്ച ഇരിക്കണ കാര്യങ്ങളാണ്. നിങ്ങളും നിങ്ങളുടെ പാർട്ണറും ഓക്കേ ആണെങ്കിൽ നമുക്ക് നമ്മുടേതായിട്ടുള്ള ക്രീയേറ്റീവ് ആയിട്ടുള്ള വഴികളിലൂടെയും ഓർഗാസം കണ്ടെത്താം. ഇനി ഈ ഓർഗാസം വരുന്നത് 4 ഘട്ടങ്ങളായിട്ടാണ്. 1. Excitement- ഈ സമയത്ത് നമുക്ക് ഒരു sexual excitement അല്ലെങ്കിൽ താല്പര്യം ഒക്കെ ഉണ്ടാകും. 2. Plateau-ഈ ടൈമിൽ excitement ലെവൽ increase chyum 3. Orgasm- ആ sexual ഫീലിങ്ങ്സ്ന്റെ പീക്ക് മൊമെന്റ് ആണ് ഓർഗാസം. 4. Resolution-അത് ഓർഗാസത്തിന്റെ ശേഷമുള്ള റീലാക്സിങ് ടൈം ആണ്. ബ്രസീൽ, ഓസ്ട്രേലിയ, കാനഡ, നെത്തർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓർഗാസം ഡേ ആചാരിക്കുകയും ഹോളിഡേ ആയി നൽകുകയും ചെയുന്നു. ആ ബസ്റ്റ് ഇവിടെ ഓർഗാസം എന്താന്ന് പോലും അറിയില്ല അപ്പളാണ്.. പഠനങ്ങൾ പറയുന്നത് ഇന്ത്യയിൽ 70% സ്ത്രീകൾക്കും ഓർഗാസം ലഭിക്കുന്നില്ല എന്നാണ്. പുരുഷ കേന്ദ്രികാരണമായ ഒരു സമൂഹം പ്രത്യേകിച്ചും ഒരു സെക്സ് object ആയി സ്ത്രീയെ കാണുമ്പോൾ അവളുടെ ഓർഗാസം ത്തിന് എന്ത് പ്രസക്തി അല്ലെ... ഓർഗാസം ആരുടേയും ഔധാര്യമല്ല എന്നും നമ്മുടെ അവകാശമാണ് എന്നുമുള്ള അറിവില്ലായ്മയാണ് ഇതിന് കാരണം. Sexil ഏർപ്പെടുമ്പോൾ രണ്ട് പേർക്കും ഓർഗാസം അനുഭവിക്കണം... അതാണല്ലോ ന്യായം... പിന്നെ ചിലർ ഭർത്താക്കന്മാർക്ക് സന്തോഷമാകാൻ ഫേക്ക് ഓർഗാസം ചെയ്യാറുണ്ട്.. അത് വളരെ ബോർ പരുപാടി ആണ്. വരുവണേൽ കാണിച്ച പോരെ.. അല്ലെ?? അപ്പോൾ എല്ലാ മനുഷ്യർക്കും ബയോളജിക്കൽ ആയി sexual ഡ്രൈവ് ഉണ്ടാവും. അത് നോർമൽ ആണ്. അതുപോലെ ചിലർക്കു കാണില്ല അവരെ ആണ് നമ്മൾ asexual എന്ന് പറയുന്നത്. LGBTQAI+യിലെ A asexual ഗ്രൂപ്പിനെ ആണ് represent ചെയുന്നത്. അതും നോർമൽ ആണ്. അപ്പോൾ പാർട്ണറിന്റെ കോണ്സെന്റ് ഓട് കൂടി സെക്സ് ചെയുക. ഹാപ്പി സെക്സ് ഹാപ്പി ലൈഫ്......
top of page
bottom of page
Comments