top of page

ഞങ്ങക്കും വേണം സുഖം | FGM
കിടപ്പറയിൽ ആണെങ്കിലും സമൂഹത്തിൽ ആണെങ്കിലും നമ്മൾ നമ്മുടെ അവകാശങ്ങളെ പറ്റി പറയാൻ പാടില്ലല്ലോ... അതാണല്ലോ പവിത്രത.... സ്ത്രീകൾ സെക്സിനെപ്പറ്റി ഒന്നും അറിയാൻ പാടില്ല ഒന്നും പറയാൻ പാടില്ല പറഞ്ഞാലോ അവളെ സമൂഹം പിന്നെ വേറെ പേരിട്ട വിളിക്കുന്നെ.. ഉദാഹരണം വേശ്യ, പിഴച്ചവൾ അങ്ങനെ അങ്ങനെ.. എത്ര മനോഹരമായ ആചാരങ്ങൾ... അതിലും മികച്ച മറ്റൊരു ആചാരമുണ്ട് അതാണ് FGM അതായത് female genital mutilation. സ്ത്രീകൾ pleasure അറിയാൻ പാടില്ല അത് ആണുങ്ങൾക്ക് വേണ്ടി മാത്രമുള്ളതാനെന്നു സ്വയം കരുതുകയും പറയുകയും ചെയുന്ന വൃത്തികെട്ട ആൺബോധത്തിൽ നിന്ന് വന്ന മണ്ടത്തരമാണെന്ന് 100%ഉറപ്പാണ്.FGM പല പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്നുണ്ട്. ചേലകർമം, സുന്നത് കല്യാണം etc... സ്ത്രീശരീരത്തിന് ഒരു പ്രത്യേകത ഉണ്ട്. പൂർണമായും സെക്സിനു വേണ്ടി ഉള്ള ഒരു organ നമുക്കുണ്ട്. അതിന്റെ പേരാണ് clitoris /കൃസരി. ഏകദേശം 8000 nerve കൾ ആണ് ഇവിടെ സംയോജിക്കുന്നത്. ഈ അവയവം സ്ത്രീകളുടെ sex pleasure കുറയ്ക്കാനായി മുറിച് മാറ്റുകയോ, മുറിവേൽപ്പിക്കുകയോ ചെയുന്നതാണ് FGM. ലോകം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇത്തരം വൃത്തികെട്ട മനുഷ്യന് തന്നെ നാണക്കേടായ ഇങ്ങനൊരു ആചാരം ഇപ്പോഴും നിലനിന്നുപോരുന്നു എന്നതാണ് സത്യം. അതൊക്കെ പോട്ടെ ഇതൊക്കെ ചെയുന്നത് കൊണ്ട് എന്തേലും ആർക്കേലും ഗുണം ഉണ്ടെങ്കിൽ പോട്ടെ... ഗുണമുണ്ട് ആചാരത്തിന്റെ കാര്യം പറഞ്ഞു ഇത് ചെയ്തു ക്യാഷ് തട്ടുന്നവന്മാർക് ഇതോണ്ട് ഗുണമുണ്ട്.. അല്ലാണ്ട് ആർക്കുമില്ല.എന്തിന് പറയണം ഇങ്ങനെ ഒരു അവയവം സ്വന്തം ശരീരത്തിൽ ഉണ്ട് എന്ന് അറിയാത്തവരാണ് ഭൂരിഭാഗം പേരും. ജനനേന്ദ്രിങ്ങൾ കാണാണോ സ്വയം മനസ്സിലാക്കുതോ എന്തോ വലിയ തെറ്റാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയാണ്. സെൽഫ് discovering വളരെ important ആണ്.. അവയവങ്ങളെ പറ്റി മനസ്സിലാക്കാൻ മാത്രമല്ല സ്വന്തം ജൻഡർ ഐഡന്റിറ്റി മനസ്സിലാക്കാൻ കൂടി ഇത് സഹായിക്കും.


ആഫ്രിക്ക, മിഡിൽ ഈസ്റ്റ്‌, ഏഷ്യ തുടങ്ങിയ ഭാഗങ്ങളിൽ ഇത് ഇപ്പോളും പിന്തുടർന്നു വരുന്നുണ്ട്. Sex കുഞ്ഞുങ്ങളെ ഉണ്ടാക്കാനാണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊക്കെ നടന്നില്ലേലെ അതിശയം ഉള്ളു. എന്തിന് പറയണം സമ്പൂർണ സാക്ഷരത ഉള്ള നമ്മടെ കേരളത്തിൽ പോലും ഇത് നടക്കുന്നുണ്ട്.2 ദിവസം മുൻപ് വന്ന വാർത്ത തെളിവുണ്ട്. ഒന്നോ രണ്ടോ മാസം മാത്രം പ്രായമുള്ള കുട്ടികളിലാണ് ഈ ക്രൂരത ഏറ്റവും കൂടുതൽ നിലനിൽക്കുന്നത്. വളർന്നു അവർ പ്രായപൂർത്തി ആകുമ്പോ ഇങ്ങനെ ഒരു അവയവം ഉണ്ടായിരുന്നു എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ. ഒരു മെഡിക്കൽ സ്റ്റുഡന്റ് anatomy ക്ലാസ്സിൽ ഇത് മനസ്സിലാക്കിയ സംഭവം വരെ ഉണ്ട്ചേലകർമം 4 തരത്തിലാണ് നിലനിൽക്കുന്നത്.

1. *clitoridectomy*

അതായത് clitoris പൂർണമായി മുറിച് മാറ്റുന്ന രീതി.2. *Excision*


അതായത് clitorisum കൂടെ labia അതായത് ചുറ്റുമുള്ള ചുണ്ട് പോലുള്ള ഭാഗം അതും മാറ്റുന്ന രീതി3. *infibulation*

ഇതൊരു സീലിംഗ് process ആണ്.4. സ്‌ട്രെച്ചിങ്, piercing,pricking...


ഇത് കൊണ്ട് ഗുണമൊന്നും ഇല്ലെങ്കിലും ഇഷ്ടം പോലെ ദോഷങ്ങൾ ഉണ്ട്.


ബ്ലീഡിങ്, genital ഭാഗത്തു മുറിവുകൾ, ഹൈ ചാൻസ് ഓഫ് ചൈൽഡ് death, mental trauma ഇങ്ങനെ ഒത്തിരി..ഏത് രീതി ആണെങ്കിലും ഇത് പൂർണമായ മനുഷ്യാവകാശ ലംഘനമാണ്. കാടത്തമായ ആചാരങ്ങളുടെ പേരിലുള്ള ഇത്തരം ചെയ്തികൾ അവസാനിപ്പിക്കേണ്ടതാണ്. മറ്റേതൊരു മനുഷ്യനെയും പോലെ സ്ത്രീകൾക്കും sex pleasure നു ഉള്ള അവകാശമുണ്ട്, ഞങ്ങളും മനുഷ്യരാണ്...

6 views0 comments

Recent Posts

See All

ആദ്യരാത്രിയിൽ പാൽ കുടിച് കിടന്ന ഗർഭിണി ആകുമോ?

വിവാഹത്തിന് മുന്പും ശേഷവും നമ്മളിൽ പല മിത്തുകളും ഉണ്ടാകും. Sex എഡ്യൂക്കേഷൻ ന്റെ ലക്ഷ്യം കല്യാണമല്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സമൂഹത്തത്തിൽ ജീവിക്കുന്നത് കൊണ്ട് നമ്മൾ എല്ലാവരും ഇതിനെ പറ്റി അറി

ലൈഗിക രോഗങ്ങളും ഒഴിച്ച് നിർത്തപ്പെടേണ്ടവയല്ല

ലൈഗിക രോഗങ്ങളും ഒഴിച്ച് നിർത്തപ്പെടേണ്ടവയല്ല Covid-19 നമ്മുടെ ജീവിത രീതിയെ തന്നെ മാറ്റിമറിച്ച ഒന്നാണ്. ഇപ്പം എനിക്ക് കൊറോണ ഉണ്ട് അല്ലെങ്കിൽ കൊറോണ ഉണ്ടാർന്നു എന്ന പോലെ അത്രക് സിമ്പിൾ ആയ്ട്ട് എനിക്ക്

Why purpose of life is not marraige

Why purpose of life is not marriage _________________________ Let me tell you a story on why every woman must think sensibly for herself and her wellbeing, before getting into something as ser

Comments


bottom of page