നിങ്ങൾ എന്ത് തരും

നിങ്ങൾ മോൾക് എന്ത് തരും? ഈ ചോദ്യത്തിനുള്ള മറുപടി ഇപ്പോഴല്ല ഇത് മുഴുവൻ വായിച്ചിട്ട് സ്വയം ചോദിക്കണം. നമ്മുടെ നാട്ടിൽ 90% ആൾക്കാരും ഇങ്ങനെ ചോദിച്ചാൽ ഞങ്ങൾ താമസിക്കാൻ ഒരു വീട് കിടക്കാൻ ഒരു കട്ടിൽ, അത്‌കൂടാതെ 50 പവനും കാശയിട്ട് 50 ലക്ഷം രൂപയും തരാം എന്നാരിക്കും. ബാക്കി 10%ആൾക്കാരെ ഇറങ്ങി ഓടാൻ 5മിനിറ്റ് തരാം എന്ന് പറയുകയുള്ളു. മറ്റൊരു കൂട്ടരുണ്ട്, ഞങ്ങൾ ആയിട്ട് ഒന്നും ചോദിക്കില്ല നിങ്ങൾ മോൾക്ക് എന്താന്ന് വെച്ച കൊടുത്താമതി... ഏത്.... എന്താന്ന് വെച്ച ഞങ്ങൾ കഞ്ചാവ് വലിക്കതൊന്നുമില്ല, പക്ഷെ നിങ്ങൾ തന്നാൽ ഒന്ന് വലിക്കാം എന്നൊരു ടോക്ക്. ചോദിക്കുന്നത് നിർത്തിയാലല്ല കൊടുക്കുന്നത് നിർത്തിയാലേ ഈ ഏർപ്പാട് അവസാനിക്കു.. അറിയാം മേലാത്തോണ്ട് ചോദിക്കുവാ ഞങ്ങൾ പെണ്മക്കൾ എന്താ വല്ല ലോട്ടറി ടിക്കറ്റും ആണോ?? സ്ത്രീധനം കൊടുക്കുന്ന ഭൂരിഭാഗം പേരും പറയുന്ന ന്യായം മോൾക്ക് അവിടെ ഒരു കുറവും വരാണ്ട് ഇരിക്കാനാ എന്നാണ്.100 പവനും 50 പവനും ഒക്കെ കൊട്ത്ത് മോൾടെ ഭാവി സുരക്ഷിതമാക്കിട്ട് കുഴിലേക്ക് കാലും നീട്ടി ഇരിക്കണ അച്ഛനമ്മമാർ ഇടക്ക് ഒക്കെ ഒന്ന് വിളിച്ചു ചോദിക്കണം ഹാപ്പി ആണോന്ന്?? നിങ്ങളുടെ കല്യാണം നിങ്ങളുടെ സ്വത്തിന്റെ അളവ് കാണിക്കാൻ ഉള്ളയാകരുത്. ഓ ഇവിടെ ചെറുക്കനെ തിരഞ്ഞെടുക്കാൻ ഉള്ള അധികാരം പോലുമില്ല അപ്പഴാ സ്വർണത്തിന്റെ അളവ്. സെൽഫ് റെസ്‌പെക്ട് ഉള്ള ഫിനാൻഷ്യലി independent ആയിട്ടുള്ള സ്ത്രീകൾക് പോലും ഇങ്ങനെ കണക്ക് പറഞ്ഞു കൊടുക്കുന്ന കാണുമ്പോ ഞാൻ ഇനി അച്ഛനും അമ്മയ്ക്കും ഒരു ഭാരമാണോ എന്നുള്ള അപകർഷത ബോധം വരെ ഉണ്ടാവും. ഇനിയും മകളെ കുട്ടിയെ ഉണ്ടാക്കുന്ന മെഷീൻ ആയി കാണാണ്ട് ഇരിക്കുക. ജീവിതത്തിന്റെ അർത്ഥം കല്യാണം കഴിക്കുന്നതാണെന്ന് വിചാരിച്ചു ഇരിക്കാതിരിക്കുക. അവരുടെ സന്തോഷമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കി ൽ ക്വാളിറ്റി എഡ്യൂക്കേഷൻ നൽകി financially independent ആക്കുക. മനുഷ്യനെന്നല്ല ഏതൊരു ജീവിക്കും പ്രഥമമായി ഉണ്ടാകേണ്ട കഴിവാണ് സ്വന്തം ഇണയെ കണ്ടെത്താനെന്ന് ഉള്ളത്. അവർക്ക് അതിനുള്ള സ്വാതന്ത്രം നൽകുക, നൽകാൻ ഒന്നുമില്ല പക്ഷെ അതിനിടക്ക് ഇമോഷണൽ ഡ്രാമ കയറ്റി കുളമാക്കാണ്ട് ഇരിക്കുക. മോൾ രണ്ട് ദിവസം വീട്ടിൽ വന്ന് നിന്നാൽ എന്താണ് അവിടെ പ്രശ്നമെന്ന് ചോദിച്ചു വരുന്ന പരദൂഷണ കമ്മറ്റികളിൽ നിന്ന് അകലം പാലിക്കുക.. കല്യാണം കഴിപ്പിക്കുകയോ കഴിക്കുകയോ എന്തുമാകട്ടെ സ്വയം independent ആകുക.... പെണ്മക്കൾ ലോട്ടറി ടിക്കറ്റുകൾ അല്ല... അഭിമാനമുള്ള മനുഷ്യർ തന്നെയാണ് മറ്റാരെയും പോലെ..... ഇനി ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം സ്വയം ചോദിക്കുക... തിരുത്തണമെങ്കിൽ തിരുത്തുക...

1 view0 comments