എന്താണ് menstruation? ആർത്തവം വളരെ ബയോളജിക്കലായി സ്വഭാവികമായി ഈ ലോകത്ത് uterus ഉള്ള എല്ലാവർക്കും സംഭവിക്കുന്ന പ്രക്രിയയാണ്. പക്ഷെ ഇതിനെ പറ്റിയുള്ള ഊഹാപോഹങ്ങളും തെറ്റിദ്ധാരണകളും physical ഹെൽത്തിനെ മാത്രമല്ല mental ഹെൽത്തിനെയും ബാധിക്കാറുണ്ട്. എന്റെ ഒരു ഫ്രണ്ട് തന്റെ പീരിയഡ് അനുഭവം ഇങ്ങനെയാണ് " ആ സമയത്ത് ഒന്നാമതെ നടുവേദനയും തലവേദനയും ആണ് അതിന്റെ കൂടെ അമ്മയുടെ ടോർച്ചറും എന്ന്". പീരിയഡ് സമയത്ത് അവിടെ കിടക്കല്ലേ, ഇവിടെ തൊടരുത് , അമ്പലത്തി കേറരുത്, എന്തിന് ബന്ധുവിന്റെ മരണത്തിന് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇനി നമുക്ക് ആർത്തവം എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് സംസാരിക്കാം. അർത്തവത്തിന്റെ തുടക്കം തലച്ചോറിൽ നിന്നാണ്. തലച്ചോർ പുറത്ത് വിടുന്ന ഫ്ഷ്, ലഹ് തുടങ്ങിയ ഹോർമോണുകൾ uterusil എത്തുന്നു. നമ്മുടെ ഓവറിയിൽ ആയിരകണക്കിന് എഗ്ഗ്കളുണ്ട്. ഇവയിൽ ഒരണ്ണം സ്വാതന്ത്രം ആവുകയും ഈ egg ഓവരിക്കു അടുത്തുള്ള fallopian tube വഴി യൂട്ടറിസിന്റെ അടുത്തേക്ക് വരുന്നു. Egg വരുമ്പോ നമ്മടെ uterus ലൈൻ ഒക്കെ നല്ല thick ആക്കിവെക്കും. എന്നിട്ട് ഈ egg 24 hours വെയിറ്റ് ച്ചയും വല്ല സ്‌പേർമും വരുന്നുണ്ടോ എന്ന്. വരില്ലെന്ന് കാണുമ്പോ പാവം egg uterus ലൈനിനെയും ഇളക്കി ഒരു പോക്ക് അങ്ങ് പോവും. ഇനി അഥവാ sperm വന്നാൽ അത് എഗ്ഗുമായി ഫ്യൂസ് ആയി embryo ഫോം ആവുന്നു പിന്നെ അത് പൂർണവളർച്ച എത്തുമ്പോ vagina വഴിയോ അല്ലെങ്കി ശാസ്ത്രക്രിയ വഴിയോ പുറത്ത് വരുന്നു. ഈ അടുത്തിടെ ചർച്ച ചെയ്യാൻ തുടങ്ങിയ ടോപ്പിക്ക് ആണ് പിഎംസ് അഥവാ pre menstrual syndrome. ഈ സമയത്ത് ഭയങ്കരമാന mood സ്വിങ്സ് ഒക്കെ വരാറുണ്ട്. Mood സ്വിങ്സ് മാത്രമല്ല ചിലരിൽ വയർ വേദന നടുവേദന ഇവയും കാണാറുണ്ട്. ഇന്ത്യയിൽ 300 മില്യൺ സ്ത്രീകളിൽ 35% ആൾക്കാർക്ക് മാത്രമാണ് സാനിറ്ററി പാടുകൾ ലഭിക്കുന്നത്. പല ഉൾപ്രദേശങ്ങളിലും പഴയ തുണി മുതൽ മണ്ണും അറക്കപ്പൊടിയും വരെ ഉപയോഗിക്കാറുണ്ട്. ശെരിയായ അറിവ് ഇതിനെപ്പറ്റി ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.70% സ്ത്രീകൾക്കും അവർ ആദ്യമായ് periods ആവുന്നതിനു മുൻപ് പീരിയഡ്‌സിനെ പറ്റി അറിയത്തില്ല എന്നാണ് പഠനങ്ങൾ. Periods ഇനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാം, സംസ്കാരത്തിന്റെ മഹിമ പറഞ്ഞു വരുന്ന അമ്മാവന്മാരെയും അമ്മായിമാരെയും അകറ്റി നിർത്താം. *Poor menstrual hygiene is a problem as big as polio.* ശെരിയായ അറിവ് ഉണ്ടാകട്ടെ അനാവശ്യ ചിന്തകൾ മാറട്ടെ.....
top of page
bottom of page
Comentarios