പോൺ കാണുന്നത് തെറ്റാണോ?
പോൺ കാണുന്നത് തെറ്റാണോ ⁉️ പോൺ വീഡിയോസ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മളിൽ പലർക്കും ഗ്രഹാതുരത്വം അഥവാ നൊസ്റ്റാൾജിയ ഉണർത്തുന്ന ഓർമ്മകൾ ഉണ്ടായിരിക്കും. അതായത് കാസറ്റ് (CD) ക്ലാസ്സിൽ കൊണ്ടുവന്നതിന് ടീച്ചർ പൊക്കിയത്, വീട്ടുകാർ കയ്യോടെ പിടിച്ചത്, അങ്ങനെ ഒത്തിരി... ഒരുപക്ഷെ ഇവയെല്ലാം കൊണ്ടെത്തിച്ചത് സ്വാഭാവികമായും ഒരു നാണക്കേടിലൊ അല്ലെങ്കിൽ കുറ്റബോധത്തിലോ ആയിരിക്കും. *എന്നാൽ പോൺ കാണുന്നത് അത്ര വലിയ കുറ്റമാണോ ❓* അതിനെ പറ്റി പറയുന്നതിന് മുൻപ് ലിബിഡോ എന്താണെന്ന് നമ്മൾ അറിയണം. ഈ ഗൂഗിൾ ചെയ്തപ്പോ എനിക്ക് കിട്ടിയത് ലൈഗിക തൃഷ്ണ എന്നാണ്. സംഭവം എന്താന്ന് വെച്ചാൽ ഒരാളുടെ sexual drivine ആണ്. ഇത് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വ്യത്യാസപ്പെടും. ഇതിന് പ്രധാനമായും മൂന്ന് ഫാക്ടര്സിനെ ബന്ധപ്പെടുത്തി ആരിക്കും. 1. Biological 2. Psychological 3. Social ഇതിൽ ബയോളജിക്കൽ എന്ന് പറഞ്ഞാൽ നമ്മുടെ sexual ഹോർമോൺസ് അതായത് ടെസ്റ്റൊസ്റ്റരോൺ , എസ്ട്രജൻ തുടങ്ങിയവയാണ്. പിന്നെ സോഷ്യൽ എന്ന് പറയുന്നത് മാതാപിതാക്കൾ അല്ലെങ്കിൽ സമൂഹം സെക്സിനെ പറ്റി നൽകുന്ന തെറ്റായ ധാരണകൾ ആകാം.90%കൗമാരക്കാരിലും കുറ്റബോധം എന്നാ സംഗതിയുടെ ഉറവിടം ഇതാണ്. ഇനിയുള്ള തലമുറയെങ്കിക്കും കുട്ടികൾക്കു ശരിയായ sex ed. നൽകി വളർത്തുന്നത് നന്നായിരിക്കും. ഇനി നമുക്ക് പോൺ വീഡിയോസ് കാണുന്നതിന്റെ നല്ല വശവും മോശ വശവും നോക്കാം. നല്ല വശം പറയുവാന്നെങ്കിൽ അത് വലിയൊരു സ്‌ട്രെസ് ബസ്റ്റർ ആണ്. അതുപോലെ തന്നെ റിലേഷന്ശിപ്പുകളിൽ കൂടുതൽ ഇന്റിമേസി ഉണ്ടാക്കാൻ പോൺ ഒരുമിച്ചിരുന്നു കാണുന്നത് സഹായിക്കും എന്നാണ് സ്റ്റഡീസ് വ്യക്തമാക്കുന്നത്. ഇത് കേട്ട് സന്തോഷിക്കാൻ വരട്ടെ. പോൺ വീഡിയോസ് കാണുന്നത് അഡിക്റ്റ് ആയി മാറുന്നതാണ് പ്രധാന പ്രശ്നം. അതുപോലെ ഇത് കണ്ടിട്ട് ഉണ്ടാകുന്ന ഫാന്റസികൾ. പ്രധാനമായും അതുപോലെ ഉള്ള രംഗങ്ങൾ പങ്കാളിയുമായി നടക്കണം ഇല്ലെങ്കിൽ അതവരുടെ തെറ്റാണ് എന്ന് പറയുന്ന പ്രവണത. ഇതൊക്കെയാണ് ഇതിന്റെ മോശവശം. നമ്മൾ ജീവിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് പോൺ ban ആണെങ്കിലും നമ്മളിൽ 80% പേരും പോൺ ഒരുവട്ടം എങ്കിലും കണ്ടിട്ടുള്ളവർ ആരിക്കും. ഇത് ആക്ട് സെക്ഷൻ 67ബി പ്രകാരം ചൈൽഡ് പോണോഗ്രാഫി ഇന്ത്യയിൽ കുറ്റകരമാണ് എന്നും അറിയിച്ചുകൊള്ളട്ടെ. പോൺ കാണുന്നത് തെറ്റും ശെരിയും ഏതാണ് എന്ന് പറയുന്നത് ഒരിക്കലും മൊറാലിട്ടിയുടെ കീഴിൽ ആവരുത് പകരം അതിന്റെ നല്ല വശവും മോശവശവും അറിഞ്ഞിട്ട് ആകട്ടെ...