top of page

ലൈഗിക രോഗങ്ങളും ഒഴിച്ച് നിർത്തപ്പെടേണ്ടവയല്ല

ലൈഗിക രോഗങ്ങളും ഒഴിച്ച് നിർത്തപ്പെടേണ്ടവയല്ല



Covid-19 നമ്മുടെ ജീവിത രീതിയെ തന്നെ മാറ്റിമറിച്ച ഒന്നാണ്. ഇപ്പം എനിക്ക് കൊറോണ ഉണ്ട് അല്ലെങ്കിൽ കൊറോണ ഉണ്ടാർന്നു എന്ന പോലെ അത്രക് സിമ്പിൾ ആയ്ട്ട് എനിക്ക് STD(സ്സ്‌ച്വലി ട്രാൻസ്‌മിറ്റെഡ് DISEASES )ഉണ്ട് എന്ന് എന്തുകൊണ്ട് അത്രയ്ക്കു സിമ്പിൾ ആയി പറയാൻ പറ്റുന്നില്ല. എനിക്ക് ഷുഗർ ഉണ്ട് അല്ലെങ്കിൽ പ്രഷർ ഉണ്ട് എന്നൊക്കെ പൊങ്ങച്ചവായിട്ട് പോലും പറയുന്ന നമ്മുടെ നാട്ടിൽ ഒരാൾക്കു ലൈഗിക രോഗമുണ്ട് എന്ന് കേൾക്കുമ്പോ മാത്രം എന്തിനാണ് നാട്ടുകാരെ നിങ്ങൾ മൂക്കത്ത് വിരൽ വയ്ക്കുന്നത്. ഓ...! അതിൽ ലൈഗികത ഉണ്ടല്ലോ അല്ലെ. അപ്പോൾ ഈ പറയുന്നവർക്ക് ഒക്കെ സെക്സ് വേണ്ട എന്നാരിക്കും. പക്ഷെ അങ്ങനല്ല ഞങ്ങൾക്ക് സെക്സ് വേണം, പക്ഷെ അതിനെ പറ്റി പറയുന്നതോ പഠിക്കുന്നതോ ഇഷ്ടമല്ല... Nice! ഇന്ത്യയിൽ മുഴുവൻ ജനസംഖ്യയിൽ 6% പേർക് STD ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇനിപ്പോ 6% അല്ലെ ഉള്ളു ബാക്കി 94% പേര് മാന്യന്മാർ ആണെന്ന് പറയുന്നവരോട് ഈ 6%എന്ന് പറയുന്നത് ഏകദേശം 35 മില്യൺ വരും.. VIRUS, BACTERIA, PARASITES എന്നി വില്ലന്മാരാണ് STD ക്ക് കാരണം. ഇത് പടരുന്നത് VAGINAL, ORAL, ANAL സെക്സിലൂടെയാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ANATOMY വെച്ച് നോക്കുമ്പോ സ്ത്രീകൾക്കാണ് STD വരാൻ സാധ്യത കൂടുതൽ. ഇനി നമുക്ക് പ്രധാനപ്പെട്ട ലൈഗിക രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. HIV, HPV, chlanydia, gonorrhea, syphilies, herpes, trichomoniasis, hepatitis-B എന്നിവയാണ് പ്രധാന STD. ഇതിൽ HPV ക്കും Hepatitis B ക്കും വാക്‌സിനേഷൻ ലഭിക്കുന്നുണ്ട്. Multi സെക്സ് പാർട്ണർസ് ഉള്ളവരും സേഫ്റ്റി measures ഉപയോഗിക്കാതെ സെക്സ് ചെയുന്നവരും പ്രത്യേകം ശ്രദ്ധിക്കുക. STD ക്ക് പൊതുവായി വരുന്ന ചില SYMPTOMS നമുക്ക് നോക്കാം. വാജിനയിൽ നിന്നും unusual ആയിട്ടുള്ള ഡിസ്ചാർജുകൾ, മൂത്രമൊഴിക്കുമ്പോൾ വേദന, genital ഭാഗത്തു ചൊറിച്ചിലും തടിപ്പും, കൂടാതെ വാജിനയിൽ നിന്നും പതിവ് ഇല്ലാത്ത smell, പിന്നെ പനി, വയറുവേദന, വായുടെയും ചുണ്ടിന്റെയും ചുറ്റുമുള്ള തടിപ്പോ കുമിളകളോ etc.. പിന്നെ പ്രത്യേക ശ്രദ്ധക്ക് ഈ ലക്ഷണങ്ങൾ STD ക്ക് വരുന്നത് മാത്രമല്ല അതുകൊണ്ട് സ്വയം രോഗം നിർണായിക്കാതെ ഒരു ഡോക്ടറിനെ സമീപിക്കുക. സ്രവംപരിശോധന, മൈക്രോസ്സ്കോപിക് examination, ബ്ലഡ്‌ ടെസ്റ്റ്‌ തുടങ്ങിയവയിൽ കൂടെ STD നിർണയിക്കാം. അപ്പോൾ ഇനി ഇത് വരാതെ ഇരിക്കാൻ നമ്മൾ എന്താ ചെയുക. ഒന്നാമതായിട് പ്രോപ്പർ കമ്മ്യൂണിക്കേഷൻ. STD ഉണ്ടോ ഇല്ലിയോ എന്ന് പാർട്ണറിനോട് ചോദിച്ചു മനസിലാക്കുക. പ്രൊട്ടക്ഷൻ മാർഗങ്ങൾ ആയ condom, pills, diaphrams, copper T, എന്നിവ ഉപയോഗിക്കാം. STD ഉള്ളവരെ അകറ്റി നിർത്താതെ ചേർത്ത് നിർത്തുക. ജനനത്തോടപ്പം HIV കിട്ടിയ കുഞ്ഞുങ്ങൾ ഉണ്ട്. അവർക്ക് basic human റൈറ്റ് ആയ എഡ്യൂക്കേഷൻ പോലും നിഷേധിക്കപെടുന്നു. കുട്ടികളല്ലേ അവർ എന്ത് ചെയ്തു.. അവരെയും ചേർത്ത് പിടിക്കാം. മറക്കാതിരിക്കുക *prevention is better than cure* . Safe sex=safe life


I am Thapasya doing BA political science and a VVOX Evangelist. VVOX is a platform with a mission to eradicate sexual shame. Website www.vvox.in YouTube https://youtube.com/channel/UCNidPpOj0YTUpMlLPhmPG9


4 views0 comments

Recent Posts

See All

ആദ്യരാത്രിയിൽ പാൽ കുടിച് കിടന്ന ഗർഭിണി ആകുമോ?

വിവാഹത്തിന് മുന്പും ശേഷവും നമ്മളിൽ പല മിത്തുകളും ഉണ്ടാകും. Sex എഡ്യൂക്കേഷൻ ന്റെ ലക്ഷ്യം കല്യാണമല്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സമൂഹത്തത്തിൽ ജീവിക്കുന്നത് കൊണ്ട് നമ്മൾ എല്ലാവരും ഇതിനെ പറ്റി അറി

Why purpose of life is not marraige

Why purpose of life is not marriage _________________________ Let me tell you a story on why every woman must think sensibly for herself and her wellbeing, before getting into something as ser

വിർജിനിറ്റി എന്ന വിശുദ്ധ ഭാരം

പ്ലേ ബോയ് എന്ന് കേൾക്കുമ്പോൾ ഇല്ലാത്ത എന്ത് തരം അറപ്പാണ് നിങ്ങൾക് call girl എന്ന് കേൾക്കുമ്പോൾ ഉണ്ടാവുക. ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ടെന്ന് ഒരു ആണ് വല്യ യുദ്ധം ജയിച്ച പോലെ പറയാൻ പറ്റുമ്പോൾ പെണ

bottom of page